മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാമന്ത. തങ്ങളെ രണ്ടുപേരെയും ഒരു മുറയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ട അവസ്ഥയാണെന്നാണ് സാമന്ത പറഞ്ഞത്. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിലാണ് സാമന്ത ഇക്കാര്യം പറഞ്ഞത്.
നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷമുള്ള സൈബര്‍ ആക്രമണത്തെപ്പറ്റി ചോദിച്ചപ്പോള്‍ അതില്‍ തനിക്ക് പരാതി പറയാനാകില്ലെന്നാണ് സാമന്ത പറഞ്ഞത്. താന്‍ തെരഞ്ഞെടുത്ത വഴിയായതിനാല്‍ തനിക്ക് പരാതി പറയാനാകില്ല. തന്റെ ജീവിതം തുറന്നുവയ്ക്കണമെന്ന തീരുമാനമെടുത്തത് താന്‍ തന്നെയാണ്. ബന്ധം വേര്‍പെടുത്തിയപ്പോള്‍ തനിക്കതില്‍ വല്ലാതെ പ്രയാസപ്പെടാനാകുമായിരുന്നില്ല. കാരണം അവര്‍ തന്റെ ജീവിതത്തില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഉത്തരം നല്‍കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. ആ സമയത്ത് തന്റെ കൈയില്‍ അതുണ്ടായിരുന്നില്ലെന്നും സാമന്ത പറഞ്ഞു.
നാഗചൈതന്യയോട് ദേഷ്യമുണ്ടോയെന്നും കരണ്‍ ജോഹര്‍ ചോദിച്ചു. അതിന് സാമന്ത പറഞ്ഞ മറുപടി ഇങ്ങനെ, ‘നിങ്ങള്‍ ഞങ്ങള്‍ രണ്ടുപേരെയും ഒരു മുറിയില്‍ അടച്ചാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ടി വരുമോ എന്നാണോ ഉദ്ദേശിച്ചത്? ഇപ്പോള്‍ അത് വേണ്ടിവരും. എന്നാല്‍ ഭാവിയില്‍ അത് മാറുമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.