ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. അല്ലു അര്ജുന് നായകനായി എത്തി പുഷ്പയാണ് സാമന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു തെലുങ്ക് സിനിമ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് സാമന്ത നടന് നാഗചൈതന്യയുമായി വേര്‍പിരിഞ്ഞത്. പലരും സാമന്ത ഇനി സിനിമ ലോകത്ത് ഉണ്ടായിരിക്കില്ലെന്ന് എഴുതിക്കൂട്ടിയപ്പോള്‍ അവരെ പോലെ അമ്പരിപ്പിച്ച് അതിശക്തമായി തന്നെ താരം സിനിമയില്‍ തുടര്‍ന്നു. താരത്തിന്റേതായി നിരവധി ചിത്രങ്ങള്‍ ഇനി പുറത്തിറങ്ങാനുണ്ട്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ വര്‍ക്കൗട്ട് വിഡിയോയാണ് വൈറലായിരിക്കുന്നത്. ഭാരമേറിയ വെയിറ്റ് ലിഫ്റ്റിംഗ് ഉള്‍പ്പടെയുള്ളവയാണ് സാമന്ത ചെയ്തിരിക്കുന്നത്.