പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് സംയുക്ത മേനോന്. ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ സംയുക്ത അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, എടയ്ക്കാട് ബറ്റാലിയന്, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചു. ഇടയ്ക്ക് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ പിങ്ക് നിറത്തിലുള്ള സാല്‍വാറില്‍ എത്തിയിരിക്കുകയാണ് സംയുക്ത. രാഹുല്‍ മിശ്രയാണ് മനോഹരമായ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ടിജോ ജോണാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.