തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. തുടർന്ന് എടക്കാട് ബറ്റാലിയന്, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ്, വെളളം സിനിമകളിലും താരം ചെയ്ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ പക്ഷേ താരം വാർത്തകളിൽ നിറയുന്നത് സിനിമയുടെ പേരിലല്ല. പകരം ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ പേരിലാണ്. ബി എം ഡബ്ല്യൂ സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം. ‘എന്റെ സന്തോഷം നിങ്ങൾ എല്ലാവരുമായി പങ്കു വെയ്ക്കുന്നു’ എന്ന കുറിപ്പോടെയാണ് പുതിയ വാഹനത്തിന് ഒപ്പമുള്ള ചിത്രങ്ങൾ സംയുക്ത പങ്കുവെച്ചത്.
നീണ്ടകാലത്തെ ആഗ്രഹത്തിനൊടുവിൽ ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിനാണ് താരം സ്വന്തമാക്കിയത്. നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 3 സീരീസ് ഗ്രാന്‍ ലിമോസിനെ രാജ്യത്ത് അവതരിപ്പിച്ചത്. ചുവന്ന നിറത്തിലുള്ള മോഡലാണ് സംയുക്ത സ്വന്തമാക്കിയത്.
കൊച്ചി കളമശേരിയിലെ ബിഎംഡബ്ല്യുവിന്റെ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് വാഹനം താരം സ്വന്തമാക്കിയത്. KL07CX3696 ആണ് വാഹനത്തിന്റെ നമ്പര്‍. വാഹനം സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബിഎംഡബ്ല്യു തങ്ങളുടെ പുതിയ 3 സീരീസ് ഗ്രാന്‍ ലിമോസിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന് 51.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
View this post on Instagram