ലോകമെമ്പാടുമുള്ള മലയാളികൾക്കായി മാത്രം ഒരു ഡേറ്റിംഗ് ആപ്പ്. പ്രണയിക്കാൻ താൽപര്യമുള്ള മലയാളികളെ ഉദ്ദേശിച്ചാണ് ഈ ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്നാണ് ഡേറ്റിംഗ് ആപ്പിന്റെ പേര്. മലയാളികളുടെ മനസിലെ പ്രണയത്തെ തൊട്ടുണർത്താൻ മലയാളികൾക്ക് വേണ്ടി മാത്രമായി നിർമിച്ച സ്പെഷ്യൽ ഡേറ്റിംഗ് ആപ്പ് ആണ് ‘അരികെ’.
മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ് വന്നതോടെ ബാക്കിയുള്ള ഡേറ്റിംഗ് ആപ്പിൽ കയറി ‘മലയാളി ആണോ, മലയാളി ആണോ’ എന്ന് ചോദിക്കേണ്ട. കാരണം കാര്യമായി അർത്ഥവത്തായ ബന്ധങ്ങൾ തേടുന്ന മലയാളിയുടെ കമ്യൂണിറ്റിയാണ് ‘അരികെ’. ഇതിൽ മലയാളികൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് ഫീച്ചേഴ്സ് ഉണ്ട്. തമാശ നിറഞ്ഞ ചോദ്യങ്ങളും ഇതിലെ പ്രത്യേകതയാണ്. പൊറോട്ടയും ബീഫുമാണോ ഇഷ്ടം അതോ കപ്പയും മീൻകറിയും ആണോ ഇഷ്ടം എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇഷ്ടങ്ങളും താൽപര്യങ്ങളും അറിയുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ ‘അരികെ’ ആപ്പിലൂടെ കഴിയും.
നടി സാനിയ ഇയ്യപ്പൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അരികെ ആപ്പിനെ പരിചയപ്പെടുത്തിയത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ‘അരികെ’ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഏതായാലും, സാനിയ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രസകരമായ പല കമന്റുകളും ഉണ്ട്. ‘നേരിട്ട് തന്നെ സെറ്റ് ആവുന്നില്ല. അപ്പോഴാണ് ആപ്പ് വഴി’, ‘ഇനി ഫേക് അക്കൗണ്ടുകളുടെ വരവാണ്’. അതേസമയം, നിരവധി പേരാണ് തങ്ങളുടെ സുഹൃത്തുക്കളെ കമന്റ് ബോക്സിൽ മെൻഷൻ ചെയ്തിരിക്കുന്നത്.
View this post on Instagram