ബാല്യകാലസഖി എന്ന സിനിമയില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് സാനിയക്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നല്‍കിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സാനിയ വേഷമിട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ ഡാന്‍സിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ സാനിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
View this post on Instagram
‘ദുബായ് ഡയറീസ്’ എന്ന ഹാഷ്ടാഗോടെ ആണ് സാനിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. ദുബായില്‍ അടിച്ചുപൊളിച്ച് ഡാന്‍സ് ചെയ്യുന്ന സാനിയയെയും വിഡിയോയില്‍ കാണാം. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ചിന്നു(ക്വീനിലെ കഥാപാത്രം) ഒരുപാട് മാറിപ്പോയല്ലോ’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
നിവിന്‍ പോളി നായകനായി എത്തിയ സാറ്റര്‍ഡേ നൈറ്റ് ആണ് സാനിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റോഷന് ആന്‍ഡ്രൂസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. നവീന്‍ ഭാസ്കര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുബായ്, ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മിച്ചത്.