ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷ തല്‍വാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്നതാണ് സാനിയ ഇയ്യപ്പന്‍. തുടര്‍ന്ന് ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെ സാനിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. തന്റെ വിശേഷങ്ങളൊക്കെ സാനിയ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഗ്ലാമര്‍ ലുക്കില്‍ ആലപ്പുഴ മാരാരി ബീച്ചില്‍ നിന്നുള്ളതാണ് താരത്തിന്റെ ചിത്രം. കിഷോര്‍ രാധാകൃഷ്ണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഇതിനോടകം പതിനൊന്നോളം ചിത്രങ്ങളില്‍ സാനിയ വേഷമിട്ടു. ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം സാനിയക്ക് പ്രശംസനേടിക്കൊടുത്തിരുന്നു. ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ സല്ല്യൂട്ട് എന്ന ചിത്രമാണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
View this post on Instagram
View this post on Instagram