പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍. ആറുവര്‍ഷം മുൻപ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ്.
ഇത് കുറച്ച് ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും.
സാമൂഹിക പ്രവര്‍ത്തകനായ സൂരജ് പാലാക്കാരനാണ് ഫേയ്സ്ബുക്ക് വീഡിയോയിലൂടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര് നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ് പറയുന്നു.ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.