മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സരയൂ മോഹൻ. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. സരയൂ നായികയാകുന്ന പുതിയ ഷോർട്ട് ഫിലിമിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തൊണ്ണൂറുകളില്‍ ബിഗ്രേഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊളളിച്ച നടിയായിരുന്നു ഷക്കീല. ഷക്കീല എന്ന പേരിലാണ് സരയൂ നായികയാകുന്ന പുതിയ ഷോർട്ട് ഫിലിമും എത്തുന്നത്. ഷക്കീലയെ കുറിച്ച് ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെങ്കിലും സരയൂ അവതരിപ്പിക്കുന്ന ഷക്കീല എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയുടെ ജീവിതവുമായി ബന്ധമുണ്ടോ എന്ന് കണ്ടറിയണം.
സുഗീഷ് സംവിധാനം നിർവഹിക്കുന്ന ഷക്കീലയുടെ നിർമാണം ഫൺഡേ ക്ലബ് ഖത്തറാണ്. അമൽ കെ ജോബി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു. ഷിജു എം ഭാസ്കറാണ് ജൂലൈ 5ന് വൈകിട്ട് 6 മണിക്കാണ് ഷോർട്ട് ഫിലിം പ്രേക്ഷകരിലേക്കെത്തുന്നത്.