തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയാണ് പൂർണ എന്നറിയപ്പെടുന്ന ഷംന കാസിം. തമിഴ്, തെലുഗു, മലയാളം, കന്നഡ സിനമകളിൽ തിരക്കുള്ള നടിയാണ് ഷംന കാസിം. കാർത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്നി’യിലാണ് ഷംന കാസിം അവസാനമായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഇതൊന്നുമല്ല. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ യുവാവിനെ ചുംബിച്ചതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
തെലുഗു ഇടിവിയുടെ ‘ധീ ചാമ്പ്യൻസ്’ എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ് പൂർണ. എന്നാൽ, ഷോയ്ക്കിടെ മത്സരാർത്ഥികളെ ചുംബിച്ചതും കവിളിൽ കടിച്ചതുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവാവിനെയാണ് ഷംന കാസിം ചുംബിച്ചത്. ചുംബനത്തിന് പിന്നാലെ കവിളിൽ കടിക്കുകയും ചെയ്തു. ഈ യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ യുവതിയെയും ഷംന കാസിം ചുംബിച്ചിരുന്നു.
Oru judge panra velyaa ithu
Actress #Poorna Kissed And Bites Contesant Cheek pic.twitter.com/l3p3Nxb1XD— chettyrajubhai (@chettyrajubhai) September 17, 2021
ഈ വീഡിയോയ്ക്ക് വലിയ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. അതേസമയം, ഇതിനെതിരെ വിമർശനവും ശക്തമാണ്. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച കടന്നു പോയെന്നാണ് വിമർശനം. എന്നാൽ, സംഭവം വിവാദമായെങ്കിലും നടിയുടെ ഭാഗത്തു നിന്ന് കാര്യമായ പ്രതികരണമൊന്നും വന്നിട്ടില്ല. കങ്കണ റണൗത്ത് നായികയായി എത്തുന്ന തലൈവിയാണ് ഷംന കാസിമിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ജയലളിതയുടെ കഥ പറയുന്ന ചിത്രത്തിൽ ജയലളിതയുടെ തോഴി ശശികലയുടെ റോളിലാണ് ഷംന കാസിം എത്തുന്നത്.