പഴയകാലത്ത് ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ഒരു സംഗീത ഉപകരണമാണ് തപ്പാട്ടെ ഡ്രം. പ്രധാനമായും തമിഴ്നാട്ടിൽ ആയിരുന്നു ഈ പുരാതന ഡ്രം ഉപയോഗിച്ചിരുന്നത്. ദപ്പാൻകൂത്ത് അല്ലെങ്കിൽ സമാനമായ നൃത്തരൂപങ്ങൾക്കായിരുന്നു ഈ സംഗീത ഉപകരണം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള തപ്പാട്ടെ താളത്തിന് ചുവടുവെച്ചാണ് നടി ശോഭന ആരാധകരെ ഇത്തവണ കൈയിലെടുത്തത്. വീഡിയോ കണ്ടവരെല്ലാം ‘ഗംഭീര പ്രകടനം’ എന്ന് പറഞ്ഞ് കൈയടിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനയത്തേക്കാൾ നൃത്തത്തിലാണ് താരത്തിന്റെ പൂർണ ശ്രദ്ധയും. ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന എത്തിയപ്പോൾ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും നൃത്തത്തിൽ എല്ലായ്പ്പോഴും സജീവമാണ് താരം.
View this post on Instagram
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നൃത്ത വീഡിയോകൾ താരം ഇടയ്ക്കിടയ്ക്ക് പങ്കു വെക്കാറുണ്ട്. ശോഭനയുടെ നൃത്തവിദ്യാലയമായ കലാർപ്പണയിലെ വിശേഷങ്ങളും അവരോടൊപ്പമുള്ള നൃത്തവിശേഷങ്ങളും തന്റെ ഇൻസ്റ്റഗ്രാം പേജിൽ താരം സ്ഥിരമായി പങ്കുവെക്കാറുണ്ട്. സാരിയിൽ തന്നെയാണ് ഒട്ടുമിക്ക വീഡിയോകളിലും താരം പ്രത്യക്ഷപ്പെടുന്നത്. അമ്പത് വയസ് കഴിഞ്ഞെങ്കിലും പ്രായം അഴകിനെയും ഉത്സാഹത്തെയും ബാധിക്കില്ലെന്ന് ഉള്ളതിന് തെളിവാണ് ശോഭനയുടെ ഓരോ നൃത്തവീഡിയോകളും.