തമിഴിലും ഹിന്ദിയിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് ശ്രിയ ശരണ്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘനാളായി വിട്ടുനില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഭര്‍ത്താവ് ആന്‍ഡ്രേയ് കൊഷ്ചീവിനും മകള്‍ രാധയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.
View this post on Instagram
2018ലായിരുന്നു നടി ശ്രിയ ശരണും ആന്‍ഡ്രേയും തമ്മില്‍ വിവാഹിതരായത്. മാലിദ്വീപില്വച്ചാണ് ആന്ഡ്രേയിയെ പരിചയപ്പെട്ടതെന്നും അപ്പോള്‍ അദ്ദേഹത്തിന് താനൊരു നടിയാണെന്ന് അറിയില്ലെന്നും ശ്രീയ ശരണ്‍ നേരത്തേ പറഞ്ഞിരുന്നു. പിന്നീട് തന്റെ സിനിമകള്‍ അദ്ദേഹം കണ്ടതായും ശ്രിയ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും അടുത്തറിയുകയും വിവാഹിതരാകുകയുമായിരുന്നു.
2001 ല്‍ ഇറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 2003 ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡീസൂസയ്ക്കുമൊപ്പം തുജേ മേരീ കസത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവഗണിനൊപ്പം അഭിനയിച്ച ദൃശ്യമാണ് ശ്രിയ അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി പോക്കിരിരാജയിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.