Categories: MalayalamNews

നടി ശിവദക്കൊപ്പം ‘വർക്ക് ഔട്ട്’ ചെയ്‌ത്‌ മകളും; വീഡിയോ വൈറൽ [VIDEO]

കല്യാണം കഴിഞ്ഞു ഒരു കുഞ്ഞ് ഒക്കെയായാൽ അഭിനയരംഗത്ത് നിന്നും വിട പറയുന്നവരാണ് ഒട്ടു മിക്ക നടിമാരും. അവർക്കിടയിൽ വ്യത്യസ്ഥയായിരിക്കുകയാണ് നടി ശിവദ. സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ നേടിയ നടി ശിവദ കഴിഞ്ഞ ഓണനാളിലാണ് താൻ അമ്മയായ വിവരം ആരാധകരുമായി സോഷ്യൽ മീഡിയ മുഖേന പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിൻ്റെ സന്തോഷം നടി പങ്കുവെച്ച ശേഷം ചുരുക്കം ചില പൊതു പരിപാടികളിലും പങ്കെടുത്തിരുന്നു. ഇപ്പോൾ പ്രസവ ശേഷം സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രസവശേഷമുണ്ടായ സ്വാഭാവികമായ ശാരീരിക മാറ്റങ്ങളിൽ മാറ്റം വരുത്തി പഴയ പടിയാകാനുള്ള ഒരുക്കത്തിലാണ് താരം. ഇതിനായി ജിമ്മിൽ വര്‍ക്കൗട്ട് തുടങ്ങിയ വിവരവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മക്കൊപ്പം ‘വർക്ക് ഔട്ട്’ ചെയ്യുന്ന മകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കേരളകഫേ എന്ന സിനിമയിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ലിവിങ് റ്റുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തിയിരുന്നു. പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറി. തുടർന്ന് സു സു സുധി വാത്മീകത്തിൽ ജയസൂര്യയ്‌ക്കൊപ്പം നായികയായി. ഇതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാവുകയായിരുന്നു താരം. പിന്നീട് ഇടി എന്ന ചിത്രത്തിലും ശിവദ ജയസൂര്യയുടെ നായികയായെത്തി.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago