ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് സുബി സുരേഷ്. മിനിസ്ക്രീന്‍ ഷോകളിലും, സ്റ്റേജ് ഷോകളിലും ,സിനിമകളിലും ഹാസ്യകഥാപാത്രങ്ങളാണ് ഏറെയും സുബി ചെയ്തിട്ടുള്ളത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പോസ്റ്റുകളിൽ മോശമായി സ്ഥിരം കമന്റ് ഇടുന്ന റിച്ചു എന്നയാളുടെ വിവരങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ “മൈര്” എന്ന് കമന്റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് edit ചെയ്ത് “മൈക്ക്” എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്പരില്‍ വാട്സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്.
സോഷ്യൽ മീഡിയയിൽ ഇത് സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിൽ ഉള്ളവർക്ക് ശിക്ഷ ലഭിച്ചിട്ടും ഇത് തുടരുന്നതിൽ അത്ഭുതം ഇല്ലാതില്ല. ഇന്നലെയാണ് പൊലീസിന് എതിരെ മോശം കമന്റിട്ട ഒരു യുവാവിനെ പോലീസ് പൊക്കിയതും കേസ് എടുത്തതും.