തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3യാണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നു പറ്ഞ്ഞിരിക്കുകയാണ് താരം. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുന്നതിനിടെയാണ് തമന്ന താന്‍ ഭയപ്പെടുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ഓര്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന പറഞ്ഞത്. തന്നെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന കാര്യം അതാണെന്നും താരം പറയുന്നു. ഇതിന് പുറമേ ആരാധകുടെ പല ചോദ്യങ്ങള്‍ക്കും തമന്ന മറുപടി പറയുന്നുണ്ട്.
ബാഹുബലിയിലെ അവന്തികയും ധര്‍മദുരൈയിലെ സുഭാഷിണിയുമാണ് താന്‍ അവതരിപ്പിച്ചതില്‍ പ്രിയപ്പെട്ട കഥാപാത്രങ്ങളെന്ന് തമന്ന പറയുന്നു. കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ തമന്ന അതിനെ മാജിക്കല്‍ എന്നാണ് വിശേഷിപ്പിച്ചത്. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.