ഏതു മേഖലയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. സിനിമ ഇൻഡസ്ട്രിയിലും ഈ കാര്യത്തിൽ വലിയ മാറ്റമൊന്നും തന്നെയില്ല. നിരവധി പ്രശ്നങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നവരാണ് സിനിമ ഇൻഡസ്ട്രിയിലെ സ്ത്രീകൾ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് നടി ഉർവശി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ചെറിയ വേഷം ചെയ്യുന്നവർ ആയാൽ പോലും സ്ത്രീകളെ വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു എന്നാണ് ഉർവശി പറഞ്ഞത്.
എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത് ഒരു ലൊക്കേഷനിൽ നിന്ന് പോകാൻ ഇന്നത്തെ പോലെ ഓരോരുത്തർക്കും പോകാൻ വാഹന സൗകര്യം ഒന്നുമില്ല. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞാൽ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്. ഞാൻ എന്നല്ല ചെറിയ വേഷം ചെയ്യുന്നവർ ആയാൽ പോലും അവരെ വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു. അങ്ങനെ സഹപ്രവർത്തകർക്കിടയിൽ തന്നെ പരസ്പരം സംരക്ഷിക്കാനുള്ള മനസ്സുണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നും ഇന്നും ഉണ്ട്. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ലളിതചേച്ചിയെപ്പോലുള്ളവരും ഉണ്ടായിരുന്നു.
‘ഒരു പൊലീസുകാരന്റെ മരണം’ എന്ന ചിത്രമാണ് മലയാളത്തിൽ ഉർവശിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.