സോഷ്യൽ മീഡിയ കീഴടക്കി തെന്നിന്ത്യൻ സുന്ദരി വിമല രാമന്റെ ചിത്രങ്ങൾ. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകർ പറയുന്നു. പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം ഒപ്പമാണ് മലയാളത്തിൽ വിമലാരാമന്റെ റിലീസ് ചെയ്ത അവസാന മലയാള ചലച്ചിത്രം.
ബാംഗ്ലൂർ നിന്നുമുള്ള തമിഴ് ഫാമിലിയിൽ പെട്ടതാണെങ്കിലും വിമല രാമൻ ജനിച്ചതും വളർന്നതുമെല്ലാം ഓസ്ട്രേലിയയിലാണ്. ഭരതനാട്യം നർത്തകി കൂടിയായ വിമല രാമൻ ഇൻഫോർമേഷൻ സിസ്റ്റംസിൽ ബി എസ് സിയും സിഡ്നിയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. 2004ൽ മിസ് ഇന്ത്യ ഓസ്ട്രേലിയ പട്ടം കരസ്ഥമാക്കിയ നടിക്ക് 2005ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് ബ്യൂട്ടിഫുൾ ഫേസ് എന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.