സിനിമ സീരിയൽ താരം യമുന വിവാഹിതയായി, കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ രണ്ടാം വിവാഹം, സിനിമാ സംവിധായകനായ എസ്.പി.മഹേഷാണ് യമുനയുടെ ആദ്യ ഭര്‍ത്താവ്. കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹമോചിതരായത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവൻ ആണ് വരൻ, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ.
മധുമോഹന് സംവിധാനം ചെയ്ത ബഷീര്‍ കഥകളിലാണ് യമുന ആദ്യമായി അഭിനയിച്ചത്. ബഷീര്‍ കഥകളി ബാല്യകാലസഖി ഉള്‍പ്പെടെ മൂന്നെണ്ണത്തില്‍ യമുന നായികയായി. പിന്നീടു കാവാലം നാരായണപ്പണിക്കരുടെ പുനര്‍ജനി എന്ന ടെലിഫിലിമില്‍ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളില്‍ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി വിവിധ വേഷങ്ങളണിഞ്ഞു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ചിലധികം സിനിമകളും ചെയ്തു. അഭിനയജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങളെല്ലാം വീട്ടിയത്. അതിനു ശേഷവും വീടു മോടിപിടിപ്പിക്കാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുന്‍കൈ എടുത്തു.
വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു യമുന വീണ്ടും അഭിനയരംഗത്തു സജീവമായത്. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു യമുന ഇടവേളയെടുത്തത്. ദിലീപ് നായകനായ ഇവന് മര്യാദരാമനിലൂടെയാണ് താരം സ്ക്രീനിലേക്ക് മടങ്ങി വന്നത്. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.