മണിരത്നം സംവിധാനം ചെയ്ത ഏക്കാലത്തെയും എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രം റോജയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മധുബാല. റോജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ നായികാ പദവിയിലേക്ക് വളരെ പെട്ടന്ന് മധുബാല ഉയരുകയായിരുന്നു. നിരവധി ചിത്രങ്ങളില്‍ നായികയായി സൂപ്പര്‍ താരങ്ങളോടൊപ്പം താരം അഭിനയിച്ചു.
മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ യോദ്ധയിലെ അശ്വതി എന്ന കഥാപാത്രത്തിലൂടെ താരം മലയാൡകളുടേയും ഹൃദയം കവര്‍ന്നു. ഒറ്റയാള്‍ പട്ടാളം, സംസാരം ആരോഗ്യത്തിന് ഹാനികരം, എന്നോടിഷ്ടം കൂടാമോ,നീലഗിരി, എന്നീ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇപ്പോള്‍ അധികം സജീവമല്ലെങ്കിലും താരം ബിസിനസ്സ് രംഗത്ത് വളരെ ആക്ടീവാണ്. മക്കളുമൊത്ത് കപ്പ് കേക്ക് ബിസിനസ്സ് രംഗത്ത് താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
മക്കളുടെ ചിത്രമാണ് താരം ട്വിറ്ററില്‍ പങ്കുവച്ചത്. രണ്ട് പെണ്മക്കള് ആണ് താരത്തിനുള്ളത്. പേര് കിയയും അമേയയും. ബിസിനസുകാരന് ആയ ആനന്ദ് ഷാ ആണ് മധുബാലയുടെ ഭര്‍ത്താവ. ഇരുവരും വിവാഹിതരയായത് 1999ലായിരുന്നു. മക്കള്‍ ഉണ്ടാക്കിയ കപ്പ് കേക്കും ചിത്രത്തിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ ആകര്‍ഷിച്ചത്.