തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ സുനിൽ കുമാർ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ അധ്യാപകന് എതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി ദിവ്യ ഉഷ ഗോപിനാഥ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നടി അധ്യാപകന് എതിരെ ആരോപണം ഉന്നയിച്ചത്.
‘ഒരു അധ്യാപക ദിനാശംസകൾ കൊടുത്തതാണ്. അധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ… എന്റെ research guideമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം license… സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നിൽക്കണമെന്ന് ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
മനസ്സിലാക്കാലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതുമാണ്. നിസ്സംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ചു നിലകൊള്ളും. nb :- let me c what’s going to happen. ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ. അതാണ് ഇന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുമിച്ചു നിന്ന് തകർത്തെറിയുന്നത്. Solidarity with all of you.’ അധ്യാപകനായ സുനിൽ കുമാറിന് അധ്യാപകദിനത്തിൽ സന്ദേശം അയച്ചപ്പോൾ തനിക്ക് മറുപടിയായി ലഭിച്ച അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്.