പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം. ചിത്രത്തിന് വേണ്ടി പ്രത്യേകം മേക്കോവറിലെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിനു വേണ്ടി ഏകദേശം 30 കിലോആണ് ശരീരഭാരം കുറച്ച് താടിയും മുടിയും നീട്ടി ആരാധകരെ അമ്പരപ്പിച്ചിരുന്നു. ചിത്രത്തിന്റെ ബാക്കിയുള്ള ഷൂട്ടിങിനായി താരം ഇന്ത്യ വിട്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ മാര്‍ച്ചില്‍ ആരംഭിക്കും എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന പുതിയ വിവരം. ലോകമെമ്പാടും ഭീഷണി നേരിടുമ്പോള്‍ സിനിമയുടെ ഷൂട്ടിങ്ങിനു മാറ്റം ഇല്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
കൊറോണ കാരണം മറ്റു സിനിമകളുടെ ഷൂട്ടിങ് ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പക്ഷേ ആടുജീവിതം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ബ്ലസി അറിയിച്ചു. ജോര്‍ദാന്‍, അള്‍ജീരിയ, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ ഇടങ്ങളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന് ബ്ലെസ്സി അറിയിച്ചിട്ടുണ്ട്. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.