ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് 2’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി എത്തുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.
അധീര എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിറന്നാളിനോട്.അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘നിങ്ങള്‍ എല്ലാവരും റിലീസ് തീയതിക്കായി കാത്തിരിക്കുകയാണെന്ന് അറിയാം. കുറച്ച് കൂടി കാത്തിരിക്കു. കാരണം ആ കാത്തിരിപ്പ് നല്ലതിനായിരിക്കും’ പോസ്റ്റര്‍ പങ്കു വെച്ച് സഞ്ജയ് ദത്ത് പറഞ്ഞു.
Thank you so much everyone for all the warm birthday wishes. Working on #KGFChapter2 has been amazing. I know you all have been waiting for the film’s release for a long time and I assure you that it’ll be worth the wait!@TheNameIsYash @prashanth_neel @VKiragandur @hombalefilms pic.twitter.com/zXSqJGeb6i
— Sanjay Dutt (@duttsanjay) July 29, 2021
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു. ചിത്രത്തിന്റെ റിലീസ് ഡിസംബറിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ അത് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ചിത്രം സെപ്റ്റംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ ‘കെജിഎഫ് 2’ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.
ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഒന്നാം ഭാഗം റിലീസ് ചെയ്തത് 2018ലായിരുന്നു.