ആര്‍ജെ, വിജെ, നടന്, അവതാരകന് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന ആദില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ചായിരുന്നു വിവാഹ സൽക്കാരം നടന്നത്. താരം തന്റെ ജീവിതസഖിയായി സ്വീകരിച്ചത് നമിതയെ ആണ്. അവതാരകനായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായി മാറിയ ആദിൽ അവതാരകനായെത്തിയതോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്.
എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ആദില്‍ അഭിനയം തുടങ്ങിയത്. വ്യത്യസ്തമായ അവതരണ ശൈലിയുള്ള ആദിലിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മുന്‍നിര സംവിധായകരും താരങ്ങളും അണിനിരന്ന ചിത്രങ്ങളുള്‍പ്പടെ കുറേയേറെ സിനിമകളുടെ ഭാഗമാവാനുള്ള അവസരം ആദിലിനെ തേടി എത്തിയിരുന്നു. പേളി മാണിക്കൊപ്പം ഡി ഫോർ ഡാൻസിൽ അവതാരകനായി ആദിലും എത്തിയപ്പോൾ പ്രേക്ഷകർ അത് നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു.