സീരിയല്‍ നടന് ആദിത്യന് ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് സ്വരാജ് റൗണ്ടില്‍ നടുവിലാലിന് സമീപം കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തുകയായിരുന്നു.
നിര്‍ത്തിയിട്ട കാറിനുള്ളില്‍ തളര്‍ന്ന് കിടക്കുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹ ശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരുന്നു.