ടെലിവിഷൻ സീരിയലുകളിലൂടെയും മറ്റും കുടുംബ പ്രേക്ഷകർക്ക് പരിചിതനാണ് ആദിത്യൻ ജയൻ. സീരിയലുകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണെങ്കിലും വ്യക്തിജീവിതത്തിൽ ഒട്ടേറെ വിവാദങ്ങളിൽ നായകനാണ് ആദിത്യൻ ജയൻ. ആദ്യവിവാഹബന്ധം വേർപെടുത്തി ആയിരുന്നു ആദിത്യൻ നടിയായ അമ്പിളി ദേവിയെ വിവാഹം കഴിച്ചത്. എന്നാൽ, പിന്നീട് ഈ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. വലിയ വിവാദങ്ങൾക്ക് ശേഷമായിരുന്നു ആദിത്യനും അമ്പിളി ദേവിയും വേർപിരിഞ്ഞത്. ആദിത്യന് എതിരെ പരസ്ത്രീ ബന്ധം ഉൾപ്പെടെ പലതും അമ്പിളിദേവി ആരോപിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആദിത്യൻ ജയന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ ദിലീപിന് ഒപ്പമാണെന്ന് വ്യക്തമാക്കിയാണ് ആദിത്യൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ‘യഥാർത്ഥ ഇരയ്ക്കൊപ്പം, ദിലീപിനൊപ്പം’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആദിത്യൻ ജയൻ കുറിച്ചിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടുതലായും ആദിത്യൻ ജയൻ പങ്കുവെച്ചിരിക്കുന്നത് ദിലീപിന് അനുകൂലമായ വാർത്തകളും വീഡിയോകളുമാണ്. ദിലീപിന് എതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന വീഡിയോ പങ്കുവെച്ച് കഥ പറയുമ്പോൾ കൃത്യമായി പറയണമെന്നും കാക്കനാട് ജയിൽ അല്ല ആലുവ ജയിൽ ആണെന്നും ചുമ്മ ഇരുന്ന് അടിക്കുവാണെന്നുമൊക്കെ കുറിച്ചിട്ടുണ്ട്.