ട്രെയിൻ രണ്ടര മണിക്കൂർ വൈകിയതിനെ തുടർന്ന് യുവാവിന്റെ ട്വീറ്റ് വന്നതോടെ ട്രെയിൻ സ്പീഡ് കൂട്ടി. ഒരു മണിക്കൂർ മുന്നേ എക്സാമിന് യുവാവും സഹോദരിയും എത്തിച്ചേർന്നു. അൻവർ ജമാൽ എന്ന യുവാവിന്റെ ട്വീറ്റാണ് ഇതിനെല്ലാം വഴി തെളിച്ചത്. ഛപ്ര വാരാണസി സിറ്റി എക്സ്പ്രസ്സ് എന്ന ട്രെയിനാണ് രണ്ട് മണിക്കൂർ 27 മിനിറ്റ് ലേറ്റായി ഓടിക്കൊണ്ടിരുന്നത്. വാരാണാസിയിലുള്ള വല്ലഭ് വിദ്യാപീട് ഗേൾസ് ഇന്റർ കോളേജിൽ 12 മണിക്കാണ് അൻവറിന്റെ സഹോദരിക്ക് DEIEd എക്സാം ഉണ്ടായിരുന്നത്. ട്രെയിൻ ലേറ്റായതിനാൽ എക്സാമിന് എത്തിച്ചേരുവാൻ കഴിയില്ല എന്നറിഞ്ഞ അൻവർ റെയിൽവേ സേവയെ ടാഗ് ചെയ്ത് എക്സാമിന് സമയത്ത് എത്തുവാൻ സഹായിക്കണമെന്ന് ട്വീറ്റ് ചെയ്തു.
Train is delayed by 02:27 hrs. And my sister’s exam will start from 12 O’clock in Varanasi.
So please help to reach.
Train No. 05111
PNR. 2215697237@RailwaySeva pic.twitter.com/Ww4Mi5vuRn— Anwar Jamal (@anwar_jamal_) February 3, 2021
ട്വീറ്റ് കണ്ട റെയിൽവേ അധികൃതർ അത് ചെക്ക് ചെയ്യുകയും സത്യാവസ്ഥ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ട്രെയിനിന്റെ ഡ്രൈവറോട് വേഗത കൂട്ടുവാൻ ആവശ്യപ്പെടുകയും ചെയ്തു. റെയിൽവേയുടെ ആ ഇടപെടലിലൂടെ അൻവറിന്റെ സഹോദരിക്ക് ഒരു മണിക്കൂർ മുന്നേ 11 മണിക്ക് എക്സാം സെന്ററിൽ എത്തിച്ചേരുവാനും സാധിച്ചു. തുടർന്ന് റെയിൽവേക്ക് നന്ദി പറഞ്ഞും അൻവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
We reached #Varanasi on the time. Thank you so much for help🙏 @RailwaySeva #IndianRailways https://t.co/Qw3TIjO84F
— Anwar Jamal (@anwar_jamal_) February 3, 2021