ഊബർ ഡ്രൈവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണയും അമ്മയും. ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് ഊബറിൽ നിന്നുണ്ടായ മോശം അനുഭവം അഹാന പങ്കുവെച്ചത്. ഡ്രൈവറുടെ മോശമായ സംസാരത്തെ തുടർന്ന് കാറിൽ നിന്നിറങ്ങി എന്നും പിന്നീട് ആണ് പരാതി നൽകിയതെന്നും അഹാന പറയുന്നു. അഹാനയും അമ്മ സിന്ധു കൃഷ്ണയും കൊച്ചിയിലെ ഷോപ്പിങ് മാളില്‍ എത്തിയ ശേഷം മടക്കയാത്രയ്ക്ക് വേണ്ടി ഊബര്‍ ടാക്സി ബുക്ക് ചെയ്യുകയും കാറില്‍ പ്രവേശിച്ച ഇവര്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരികയും ചെയ്തു.
പെയ്മെന്റ് കാര്‍ഡ് മുഖേനയാണോ അതോ ക്യാഷായാണോ തുക നല്‍കുക എന്ന ചോദ്യത്തോടെ തുടങ്ങി കാര്‍ഡ് ആണെന്ന് പറഞ്ഞതോടെ അത് ക്യാഷ് ആക്കി നല്‍കണമെന്നും തനിക്ക് പെട്രൊള്‍ അടിക്കണമെന്നും ഡ്രൈവര്‍ പറഞ്ഞു. അല്ലെങ്കില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിക്കൊളളാനും പറഞ്ഞതോടെ ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ നമ്പർ നോട്ട് ചെയ്യുകയും ഊബറിന് പരാതി നൽകുകയും ചെയ്തു.