യുവതാരം അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറുവാൻ സാധിച്ച താരമാണ് അഹാന കൃഷ്ണകുമാർ. ടോവിനോ നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന അഹാനയുടെ കഥാപാത്രത്തെ ഏറ്റെടുത്തത് നിരവധി ആരാധകർ ആയിരുന്നു.
അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. എല്ലാവർക്കും ഒരു ലക്ഷത്തിലധികം സ്ക്രൈബർസ് ഉണ്ട് എന്നതാണ് ഏറ്റവും എടുത്തുപറയേണ്ട പ്രത്യേകത. ഇപ്പോൾ തന്റെ 25 ആം ജന്മദിനം തന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് അഹാന. അതിമനോഹരമായ ഒരു കേക്ക് മുറിച്ച് താരം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ അഹാന പുറത്തുവിടുന്നുണ്ട്. ‘എനിക്ക് 25 വയസ്സായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.. എന്നിരുന്നാലും ഒരു നല്ല ജന്മദിനം ഞാൻ എനിക്ക് ആശംസിക്കുന്നു..’, അഹാന ഫോട്ടോയോടൊപ്പം പോസ്റ്റ് ചെയ്തു. താരങ്ങളടക്കം നിരവധി ആളുകൾ ജന്മദിന ആശംസകൾ നേർന്നിട്ടുണ്ട്.