കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെ സെൽഫ് ക്വാറടൈയിനിൽ ആണ്. ചിലർ പാചകം ചെയ്തും ചിലർ വ്യായാമങ്ങൾ ചെയ്തും മറ്റുചിലർ വീടും പരിസരവും ശുചിയാക്കിയും വീട്ടുജോലികൾ ചെയ്തും സമയം ചെലവഴിക്കുന്നു. ഇതെല്ലാം താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. യുവതാരം അഹാന കൃഷ്ണകുമാറും സഹോദരിമാരും സമയം ചെലവഴിക്കുന്നത് നൃത്തം ചെയ്തതാണ്.
അഹാനയുടെയും സഹോദരിമാരുടെയും നൃത്തച്ചുവടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഔ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടു വയ്ക്കുന്നത്. നേരത്തെ എഡ് ഷീരന്റെ ‘ഷേപ്പ് ഓഫ് യു’ ജിമിക്കി കമ്മൽ എന്നീ ഗാനങ്ങൾക്ക് അഹാനയും സഹോദരിമാരും ചുവടുവച്ചതിന് നിരവധി പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നു. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഉടൻതന്നെ ഏട്ടെടുക്കാറുണ്ട്.