അഹാന കൃഷ്ണ കുമാറിൻറെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. അർദ്ധ രാത്രിയിൽ ആണ് സംഭവം നടന്നത്. തിരുവനന്തപുരം ശാസ്തമംഗലത്തിനു അടുത്തുള്ള മരുതംകുഴിയിൽ ആണ് കൃഷ്ണ കുമാറും കുടുംബവും താമസിച്ചു വരുന്നത്. രാത്രി ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപ്പെട്ട കൃഷ്ണകുമാറും കുടുംബവും വീടിന്റെ മുകളിൽ നിന്നും കടന്നു കയറ്റം ക്യാമറയിൽ പകർത്തുക ആയിരുന്നു. ശേഷം വിവരം പോലീസിൽ അറിയിക്കുകയും രാത്രി ഒമ്പതരയോട് കൂടി ഇയാളെ പോലീസ് അറസ്റ് ചെയ്യുകയും ചെയ്തു.
പ്രതി ആദ്യം തൻ്റെ പേര് ശ്രീജിത്ത് എന്നാണ് പോലീസിനോട് പറഞ്ഞതെങ്കിലും കൂടുതൽ ശക്തമായ ചോദ്യം ചെയ്യലിൽ താൻ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് വെളിപ്പെടുത്തി. പോലീസ് കൂടുതൽ ഗൗരവത്തോടെ കേസ് അന്വേഷിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആയതിനാൽ അഹാന വീട്ടിൽ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തു ഐസൊലേഷനിൽ കഴിയുകയാണ് അഹാന ഇപ്പോൾ.