യുവതാരം അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറുവാൻ സാധിച്ച താരമാണ് അഹാന കൃഷ്ണകുമാർ. ടോവിനോ നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന അഹാനയുടെ കഥാപാത്രത്തെ ഏറ്റെടുത്തത് നിരവധി ആരാധകർ ആയിരുന്നു.
കൊറോണക്കാലം ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെയാണ്. ഈ മടുപ്പിൽ നിന്നും ഒന്ന് ഫ്രഷ് ആവാൻ അഹാന അനിയത്തിമാർക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷൻ. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
6 അംഗങ്ങൾ ഉള്ള ഈ വീട്ടിലെ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇതിൽ നാലുപേർക്കും ഒരുലക്ഷത്തിലധികം സബ്സ്ക്രൈബർസും ആയി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ യൂട്യൂബിന്റെ സമ്മാനമായ സിൽവർ പ്ലേ ബട്ടൺ നാലുപേരെയും തേടിയെത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്താണ് ഇവർ യൂട്യൂബിൽ കത്തിക്കയറിയത്. എല്ലാവരും വീടുകളിൽ വിശ്രമിച്ചപ്പോൾ ഇവർ മാത്രം വ്യത്യസ്തമായ വീഡിയോകൾ ചെയ്തു. കുടുംബത്തിൽ ആദ്യമായി യൂട്യൂബ് ചാനൽ തുടങ്ങിയതും ആദ്യം സിൽവർ പ്ലേ ബട്ടൻ ലഭിച്ചതും അഹാനക്കാണ്.