യുവതാര അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ.
ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കുന്ന താരമായിരുന്നു അഹാന. ഇപ്പോൾ ഷൂട്ടിംഗിനിടയിൽ സൂര്യതാപമേറ്റു എന്ന വാർത്ത അറിയിക്കുകയാണ് അഹാന. താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കാര്യം ആരാധകരെ അറിയിച്ചത്.
ഹെവി വർക്കുള്ള ചുവന്ന ഗൗണിൽ ആയിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ഇത്രയും ഭംഗിയുള്ള ഒരു വസ്ത്രം ധരിച്ച് നിൽക്കുമ്പോൾ സൂര്യതാപം ഏൽക്കുന്നത് എന്ത് കഷ്ടമാണ് എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. കഴുത്തിന് പിൻഭാഗത്താണ് സൂര്യതാപം ഏട്ടിരിക്കുന്നത്. ഇത് ഐസ് ബാഗ് കൊണ്ട് പരിഹരിക്കുന്ന ചിത്രമാണ് അഹാന പങ്കുവച്ചത്.പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയതെന്നും താരം ചിത്രങ്ങളിൽ സൂചിപ്പിക്കുന്നു