ശക്തമായ തീരുമാനങ്ങളിലൂടെയും അഴക് കൊണ്ടും പ്രേക്ഷക ഹൃദയങ്ങൾ കവർന്ന നടിയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഹാന കൃഷ്ണ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. നല്ലൊരു അഭിനേത്രിയോടൊപ്പം നല്ലൊരു ഗായികയും മോഡലുമാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. സഹോദരിമാരായ ഇഷാനിയും ദിയയും ഹന്‍സികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരികളാണ്. ഒരു കുടുംബത്തിലെ എല്ലാവര്ക്കും വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല, താര കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയാണ്. ഇപ്പോഴിതാ സ്കൂബ ഡൈവിംഗ് നടത്തിയ നിമിഷം പങ്ക് വെച്ചിരിക്കുകയാണ് താരം.
സമുദ്രത്തിലേക്ക് ചാടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്… സത്യം പറഞ്ഞാൽ, ഞാൻ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, പണം കൊടുത്ത് ഞാൻ മരിക്കാൻ പോവുകയാണോ എന്ന് ആലോചിക്കുന്ന ആ നിമിഷങ്ങളിലൊന്നായിരുന്നു ഇത്. പക്ഷേ, ഞാൻ ഭയന്ന് ചാടേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ ആ ഒരു തീരുമാനം പിന്നീട് എന്റെ ജീവിതത്തിലെ മറ്റ് പല തീരുമാനങ്ങളെയും ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. പേടി കാരണം ചെയ്യില്ല എന്നായിരുന്നു ഇത്രയും നാൾ തീരുമാനമെടുത്തിരുന്നത്. അതിനാൽ, എന്റെ ഭയത്തെ പിൻസീറ്റിൽ ഇരുത്താൻ തീരുമാനിച്ച് ഇത് എങ്ങനെയായിരിക്കുമെന്ന് ഒരു സൂചനയും ലഭിക്കാതെ 36 അടി സമുദ്രത്തിലേക്ക് ചാടുന്നത് വെറുമൊരു സ്കൂബ ജമ്പ് മാത്രമായിരുന്നില്ല, ഭാവിയിൽ എടുക്കുവാൻ പോകുന്ന നിരവധി തീരുമാനങ്ങൾ നല്ലതാക്കാനുള്ള മാറ്റങ്ങൾക്കുള്ള ഒരു പ്രചോദനം കൂടിയാണ്. ഭയപ്പെടുന്നതിൽ തെറ്റില്ല. ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നതിലും തെറ്റില്ല. അത് സ്വയം ഓർമ്മിപ്പിക്കുക. ഭയത്തിനപ്പുറം വിജയമുണ്ട്..!