സോഷ്യൽമീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. സിനിമാവിശേഷങ്ങൾ മാത്രമല്ല വീട്ടുവിശേഷങ്ങളും യാത്രാവിശേഷങ്ങളും എല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. വർക് ഔട്ട് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞദിവസം തനിക്കൊപ്പം വർക് ഔട്ട് ആരംഭിച്ച അമ്മയുടെ വിശേഷമാണ് അഹാന പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടായിരുന്നു ഇക്കാര്യം അഹാന പങ്കുവെച്ചത്. അമ്മയും തന്നോടൊപ്പം വർക് ഔട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രത്തില്‍ അഹാനയോടൊപ്പം 50കാരിയായ സിന്ധുവിനെയും കാണാം.
ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് അഹാന. അഹാനയുടെ സഹോദരിമാരായ ദിയാ കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരും ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ്. തന്റെയും സഹോദരിമാരുടെയും വർക് ഔട്ട് വീഡിയോകളും ചിത്രങ്ങളുമൊക്കെ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ വളരെ അധികം ശ്രദ്ധാലുവായ താരം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
View this post on Instagram