പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ മൂത്തമകളും നടിയുമായ അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ജിക്സൺ ഫ്രാൻസിസ് പകർത്തിയിരിക്കുന്ന ചിത്രങ്ങൾ രസകരമായ ക്യാപ്ഷനുകളോട് കൂടിയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഈ പോസിന് ഒരു പേര് നമ്മൾ കണ്ടുപിടിക്കേണ്ടി വരുമെന്നാണ് ഒരു ഫോട്ടോക്ക് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. നെഗറ്റിവിറ്റി കണ്ടാൽ ചുമ്മാ ഇങ്ങനെ അങ്ങ് നടന്നുപോകുക എന്നാണ് മറ്റൊരു ഫോട്ടോക്ക് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.