ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഹാന കൃഷ്ണ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. നല്ലൊരു അഭിനേത്രിയോടൊപ്പം നല്ലൊരു ഗായികയും മോഡലുമാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. സഹോദരിമാരായ ഇഷാനിയും ദിയയും ഹന്‍സികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരികളാണ്. ഒരു കുടുംബത്തിലെ എല്ലാവര്ക്കും വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല, താര കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയാണ്.
സോഷ്യൽ മീഡിയയിൽ താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയിൽ ഒരു രാജകുമാരിയെ പോലെ തിളങ്ങുന്ന അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമ്മ സിന്ധു കൃഷ്ണയാണ്.