യുവതാര അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വീട്ടിലെ റംബൂട്ടാൻ മരത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന അഹാനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീട്ടിൽ ഇത്രയധികം റമ്പൂട്ടാൻ മരങ്ങൾ ഉള്ളതിന്റെ ക്രെഡിറ്റ് മുഴുവൻ അച്ഛന് ആണെന്നും ഞങ്ങളെ നോക്കുന്നതിലും അധികം ആയിട്ടാണ് മരങ്ങളെ അച്ഛൻ നോക്കുന്നതെന്നും അഹാന പറയുന്നു. വീട്ടിലെ റംബൂട്ടാൻ വിശേഷങ്ങളെ പറ്റി അഹാന വീഡിയോയിൽ പറയുന്നു.
ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് കടയിൽ നിന്ന് റംബൂട്ടാൻ മേടിക്കണമെങ്കിൽ നിസാര പൈസ പോര. അതുകൊണ്ടാരിക്കാം അച്ഛൻ ഇങ്ങനെയൊരു നീക്കം നടത്തിയത്. പക്ഷേ ഈ റംബൂട്ടാൻ മരം ഞാൻ ജനിക്കുന്നതിനു മുമ്പേ നട്ടതാണ്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന സമയത്ത് ഈ റംബൂട്ടാൻ മരം ഉണ്ടായിരുന്നു. പുതിയ വീട് വച്ചപ്പോൾ ആ മരം അതുപോലെ തന്നെ ഇവിടെ കൊണ്ട് വയ്ക്കുകയായിരുന്നു. ഒരു മാസം കൊണ്ട് പഴുത്ത റംബൂട്ടാന് മരത്തിന്റെ ചുവട്ടില്‍ നില്ക്കുന്ന ചിത്രങ്ങൾ അഹാനയും സഹോദരിമാരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു