നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ദക്ഷിണ കൊറിയൻ സർവൈവൽ ടെലിവിഷൻ സീരീസാണ് സ്ക്വിഡ് ഗെയിം. ഹുവാങ് ഡോങ്-ഹ്യൂക്ക് ആണ് രചനയും സംവിധാനവും നിർവഹിച്ചത്, അതിൽ ലീ ജംഗ്-ജേ, പാർക്ക് ഹേ-സൂ, ഒ യ്യോങ്-സു, വി ഹ-ജൂൺ, ജംഗ് ഹോ-യെയോൺ, ഹിയോ സുങ്-ടെ, അനുപം ത്രിപാഠി, കിം ജൂ- റൗംഗ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആറ് കുട്ടിക്കളികൾ..!! 456 മത്സരാർത്ഥികൾ..!! സമ്മാനം 4560 കോടി കൊറിയൻ വോൻ..!! തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ..! അങ്ങനെയൊരു പ്രമേയമാണ് ഈ സീരീസിനുള്ളത്.
സംപ്രേക്ഷണം ചെയ്യപ്പെട്ടത് മുതൽ ഇന്ന് വരെ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഷോയാണിത്. കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റുകളും, സസ്പെൻസുകളുമായി പ്രേക്ഷകരെ കണ്ണെടുക്കാത്ത തരത്തിൽ പിടിച്ചിരുത്തുന്നതാണ് സ്ക്വിഡ് ഗെയിമിന്റെ മേക്കിങ് ലെവൽ. ഗസ്റ്റ് റോളുകളിൽ ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന വമ്പൻ താരങ്ങൾ. എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് സ്ക്വിഡ് ഗെയിം. കൊറിയയിലെ നൊസ്റ്റാൾജിക്കായ പല കുട്ടിക്കളികളും ഓർമ്മയിലേക്ക് കൊണ്ടുവരാൻ സാധിച്ചതും സ്ക്വിഡ് ഗെയിമിന്റെ ഒരു നേട്ടമാണ്.
View this post on Instagram
View this post on Instagram
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു കുടുംബമാണ് അഹാന കൃഷ്ണകുമാറിന്റേത്. വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് സജീവമായ കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്നെക്കാൾ കൂടുതൽ ഇപ്പോൾ തന്നെ വീട്ടിൽ സമ്പാദിക്കുന്നത് മക്കളാണെന്ന് കൃഷ്ണകുമാർ തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലാവർക്കും സോഷ്യൽ മീഡിയയിൽ പേജുകള് യൂട്യൂബ് ചാനൽ ഉണ്ട് ഇതിലൂടെ കൃത്യമായ ഇടവേളകളിൽ വീഡിയോ പങ്കുവെച്ച് എല്ലാവരും ആരാധകർക്ക് വലിയ സർപ്രൈസ് നൽകാറുണ്ട്. ഇപ്പോഴിതാ സ്ക്വിഡ് ഗെയിമുമായി അഹാനയുടെ അനിയത്തിക്കുട്ടികളായ ഹൻസികയും ഇഷാനിയും കൂട്ടുകാരികളും എത്തിയിരിക്കുന്നത്.
View this post on Instagram