അനധികൃതമായി നിർമ്മിച്ച ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുന്ന സംഭവത്തിൽ കങ്കണ റണാവത്തിന് പിന്തുണയുമായി യുവനടി അഹാന കൃഷ്ണകുമാർ രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് കെട്ടിടം അനധികൃതമായി കെട്ടിപ്പൊക്കിയത് ആണെന്ന് കണ്ടെത്തിയതോടെയാണ് മുംബൈ കോർപ്പറേഷൻ അത് പൊളിക്കാനുള്ള ഉത്തരവിട്ടത്. കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അഹാനയുടെ പോസ്റ്റ്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ദൗർഭാഗ്യകരമായ ഈ അവസ്ഥ ഉണ്ടാകുന്നത് നിങ്ങൾക്ക് ആണെങ്കിൽ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ എന്നാണ് അഹാന ചോദിക്കുന്നത്.
അഹാനയുടെ വാക്കുകൾ:
മീഡിയ…. ശാന്തരാവുക, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് നമ്മള് കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാപ്പെടുമോ?’
പൊളിച്ചു മാറ്റുവാനുള്ള തീരുമാനത്തിനെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും ഓർഡർ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.