വീട്ടിലെ തന്റെ പാചക പരീക്ഷണം പ്രേക്ഷകരുമായി പങ്കുവെച്ച് നടി അഹാന കൃഷ്ണ. തന്തൂരി പനീര്‍ ടിക്ക എന്ന വിഭവമാണ് അഹാന പരീക്ഷിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി തന്റെ പാചക പരീക്ഷണം പ്രേക്ഷകരുമായി പങ്കു വെച്ചത്.
സഹോദരി ദിയയ്ക്കും അമ്മയ്ക്കുമാണ് പാചകത്തില്‍ താല്പര്യമെന്നും തനിക്ക് പാചകം അറിയില്ലെന്നും അഹാന പറയുന്നു. ‘പണ്ടുമുതലേ ഞാന്‍ അങ്ങനെ പാചകം ചെയ്യാറില്ല. എനിക്ക് കുറച്ച് നാളായി ശരീര ഭാരം കുറയ്ക്കണം എന്ന ആഗ്രഹം തുടങ്ങിയിട്ട് അതിന്റെ ഭാഗമായി ചിക്കന്‍, മട്ടന്‍, ബീഫ് തുടങ്ങിയവ കഴിക്കില്ല എന്ന് തീരുമാനം എടുത്തു. ഇന്ന് ഫ്രിഡ്ജ് തുറന്നപ്പോള്‍ കുറച്ച് പനീര്‍ കണ്ടു. അങ്ങനെ എന്റെ മനസ്സിലുള്ള റെസിപ്പീകള്‍ ഉപയോഗിച്ച് ഒരു പരീക്ഷണം ചെയ്യാമെന്ന് വെച്ചു. അതിന്റെ ഒരു വിഡിയോയും എടുക്കാം എന്ന് കരുതി’, അഹാന പറഞ്ഞു.
പാചകം കഴിഞ്ഞയുടന്‍ അഹാന അത് രുചിച്ച് നോക്കിയിട്ട് ഇങ്ങനെ പറയുന്നു, ‘ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുകയല്ല, ഇത് കഴിക്കാന്‍ സാധിക്കും. സാധാരണ ഞാന്‍ ഉണ്ടാക്കുന്നത് പലതും പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കൊടുക്കാന്‍ പറ്റാറില്ലെന്നും എന്നാല്‍ ഇത്തവണ അങ്ങനെയല്ലെന്നും അഹാന പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മിച്ച് പ്രശോഭ് വിജയന് സംവിധാനം ചെയ്ത ‘അടി’യാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷൈന്‍ ടോം ചാക്കോ, ധ്രുവന്, എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
😉🌸🤗
Posted by Ahaana Krishna on Sunday, 2 May 2021