മലയാള സിനിമയിലെ യുവ നായികമാരില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ്ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി. മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബോളിവുഡ് താരമായ സുമന് റാവോ, അനുപമ പരമേശ്വരന് തുടങ്ങിയ താരങ്ങള്‍ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
View this post on Instagram
എ.ആര് റഹ്മാന്റെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനമാണ് ‘പരം സുന്ദരി’. സിനിമയില്‍ ഗാനത്തിന് ചുവട് വെച്ചിരിക്കുന്നത് കൃതി സിനോണാണ്. അഹാനയുടെ എല്ലാ വീഡിയോകളും പോലെ ഈ വീഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.