സ്ത്രീധനം സമൂഹത്തിലെ വൈറസാണെന്നും അതിനെ ഇല്ലാതാക്കണമെന്നും അഹാന കൃഷ്ണ. വിവാഹത്തിലൂടെ ലഭിക്കാത്ത സമാധാനം ഇപ്പോഴെങ്കിലും വിസ്മയ നേടിയെന്നാണ് തന്റെ വിശ്വാസമെന്നും അഹാന പറയുന്നു.
അഹാനയുടെ വാക്കുകള്‍:
‘വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോകണമെന്ന് നീ തീരുമാനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ.
‘ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ സാധിക്കുമോ? നമ്മുടെ സംസ്ഥാനത്തെങ്കിലും? അതോ ഞാന്‍ ആഗ്രഹിക്കുന്നത് കൂടുതലാണോ’.
‘സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. അപലപിക്കുക. ഇതിനൊരു അവസാനമാകണം. വൈറസുകള്‍ ഒരുപാട് ആയിക്കഴിഞ്ഞു. ഈ വൈറസിനെയും ഉന്മൂലനം ചെയ്യണം.’