കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുവെങ്കിലും നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഐമ റോസ്മി സെബാസ്റ്റ്യൻ. ഐമയെ മലയാളികൾ ഓർക്കുന്നത് ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ആയിരിക്കും. ദൂരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ നിർമാതാവായ സോഫിയ പോളിന്റെ മകനാണ് ഐമയെ വിവാഹം ചെയ്തത്. ആ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സോഫിയയുടെ മകൻ കെവിനും ഐമയും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. 2018 ജനുവരി 4 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. താരത്തിന് ഒരു ഇരട്ട സഹോദരി കൂടിയുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സഹോദരിമാരുടെ കൂടെ ചെയ്യുന്ന ടിക് ടോക്കുകൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനൊപ്പം താരം ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്.
സഹോദരിമാർകൊപ്പം ചെയ്ത ടിക് ടോക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ ആരാധകർ ഏറ്റെടുത്തത്. ‘അതെ, ഞങ്ങൾ വളരെ കൂളായ സഹോദരിമാരാണ്..’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. അയ്യപ്പനും കോശിയിലെയും ‘കളക്കാത്ത..’ എന്ന പാട്ടിനാണ് ചുവടുവച്ചിരിക്കുന്നത്.