ഹിറ്റ് ജോഡികളായ പൃഥ്വിരാജും ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ. സിനിമയുടെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് അട്ടപ്പാടിയിൽ ആരംഭിച്ചു. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിരാജിനെ പുതിയ ഗെറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കട്ട താടിയും മീശയും ഉള്ള പൃഥ്വിരാജിന്റെ മാസ്സ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണെങ്കിലും ചിത്രത്തിൽ നാടൻ വേഷങ്ങൾ ചെയ്യാൻ തയ്യാറായിരിക്കുകയാണ് താരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അറിയുവാൻ കഴിയുന്നത്.