ദുബായി നഗരത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പായ എമിറേറ്റ്സ് ലോട്ടോയുടെ അവതാരിക ഒരു മലയാളിയാണ് എന്നത് കൗതുകമുളവാക്കുന്നതാണ്. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ ഐശ്വര്യ അജിതാണ് അവതാരിക. എന്നാൽ ഐശ്വര്യ വളർന്നത് ദുബായിൽ തന്നെയായിരുന്നു. പിന്നീട് നാട്ടിലെത്തി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം പൂർത്തിയാക്കി.
അതിനു ശേഷം ഐശ്വര്യ വീണ്ടും യുഎഇയിൽ തിരിച്ചെത്തി ടിവി പരിപാടികളിൽ പങ്കെടുത്തു. പല സിനിമകളിലും അഭിനയിച്ച ഈ താരം ഇപ്പോൾ യുഎഇയിൽ മോഡലിങ്ങിലും അവതാരികയായും തിളങ്ങുകയാണ്. എമിറേറ്റ്സ് ലോട്ടോയുടെ സമ്മാനങ്ങള്‍ മിക്കപ്പോഴും ഇന്ത്യക്കാര്‍ക്കാണ് അടിക്കാറുള്ളത് എന്നതും മറ്റൊരു പ്രത്യേകതയാണ്.