ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. കൊറോണ മൂലം ഷൂട്ടിങ് എല്ലാം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടക്കം വിനോദ സഞ്ചാര മേഖലകൾ എല്ലാം അടച്ചിടുകയും ചെയ്തിരുന്നു. ഇപ്പോൾ നിരവധി താരങ്ങൾക്കാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. തെലുങ്ക് നടിയും അർജുന്റെ മകളുമായ ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയി താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത് താനുമായി ബന്ധപ്പെട്ടവരോട് പരിശോധനയ്ക്ക് വിധേയരാകാൻ അഭ്യർത്ഥിക്കുകയാണ് താരം. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ് ഐശ്വര്യ.
കന്നഡ നടൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളോട് അടുത്ത് ഇടപഴകിയവരോട് പരിശോധനയ്ക്ക് വിധേയമാകാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ധ്രുവ് ബംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ജനങ്ങളെ കാര്യം അറിയിച്ചത്.
#AishwaryaArjun#ArjunSarja's Daughter Actress #AishwaryaArjun Tests Positive For #COVID19
Hey bhagwan 😶 pic.twitter.com/wn9BKw5PV5
— BUNNY ACHARJYA (@bunnyacharjya) July 20, 2020