സ്വകാര്യ സന്ദേശങ്ങൾ അയച്ച് ലൈംഗികപരമായി ശല്യം ചെയ്യുന്ന ആളുടെ പ്രൊഫൈൽ തുറന്നുകാട്ടി നദി ഐശ്വര്യ ലക്ഷ്മി. ഏറെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ സംഗതി ആ പ്രൊഫൈൽ ചെറിയ പിള്ളേരുടെ ആണെന്നുള്ളതാണ്. ഇൻസ്റ്റാഗ്രാമിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂള്‍ യൂണീഫോം ധരിച്ചുനില്ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു. ദി ഡാഡ് ഓഫ് ഡെവില്സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ സ്കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.