പ്രേക്ഷകരുടെ പ്രിയ നായിക ഐശ്വര്യ റായി ബച്ചനും ആരാധ്യക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി അസിസ്റ്റന്റ് കമ്മിഷണർ വിശ്വാസ് മോട്ടേ അറിയിച്ചു. അതേ സമയം ജയ ബച്ചൻ, മകൾ ശ്വേതാ ബച്ചൻ, കൊച്ചുമക്കളായ നവ്യ നവേലി, അഗസ്ത്യ നന്ദ എന്നിവർക്ക് കോവിഡ് നെഗറ്റീവും സ്ഥിരീകരിച്ചു. ഇന്നലെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഐശ്വര്യക്കും ആരാധ്യക്കും ജയ ബച്ചനും നെഗറ്റീവ് ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബച്ചൻ കുടുംബത്തിന്റെ വസതി ഇപ്പോൾ കണ്ടൈൻമെൻറ് സോൺ ആക്കിയിരിക്കുകയാണ്. അവിടെ ഉണ്ടായിരുന്നവരെ എല്ലാം ക്വാറന്റൈനിലും പ്രവേശിപ്പിച്ചിരുന്നു.