മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന്റെ മേലുള്ള വിവാദത്തിന്റെ കാർമേഘങ്ങൾ ഇതുവരെ പെയ്തു തോർന്നിട്ടില്ല. അഭിനേതാക്കളെയും സംവിധായകൻ അടക്കമുള്ള അണിയറ പ്രവർത്തകരെയും പുറത്താക്കിയ ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നത് എം പദ്മകുമാറാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ആദ്യ സംവിധായകൻ സജീവ് എത്തിയിരിക്കുകയാണ്.
ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം ഉറപ്പിച്ചത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയെ ആണെന്നും എന്നാല്‍ ചിത്രത്തിന്റെ കാര്യങ്ങള്‍ ഒക്കെ പ്രശ്നത്തില്‍ ആയതു ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന ഒരാളുടെ ഇടപെടല്‍ മൂലം ആയിരുന്നു എന്നും സജീവ് പിള്ള പറയുന്നു. സിനിമയുടെ കഥ തന്നെ മാറ്റണം എന്ന് അയാള്‍ ആവശ്യപ്പെട്ടു എന്നും തനിക്കതു ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യം ആണെന്നുമാണ് സജീവ് പറയുന്നത്.
ഞാന്‍ ഇത്രയും നാള് കൊണ്ടു നടന്ന ഒന്നാണ് മാമാങ്കം. ആരെങ്കിലും പെട്ടെന്ന് വന്ന് ഇടപെട്ട് ഇതിനെ ചീത്തയാക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്റെയൊരു പടമാണ്. അതിനകത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എല്ലാ ഘട്ടങ്ങളിലും ഞാന്‍ തയ്യാറായിരുന്നു. ഈ സിനിമയുടെ നന്മയ്ക്കു വേണ്ടി എന്തുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നു.വളരെ വലിയ കാസ്റ്റാണ് ചിത്രത്തിനായി ഉദ്ദേശിച്ചത്.
ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു നടിയെ കണ്ട് സംസാരിക്കുകയും അവര്‍ പാതിസമ്മതം മൂളുകയും ചെയ്തിരുന്നു. ഐശ്വര്യ റായി ആയിരുന്നു അത്. എല്ലാം ബജറ്റിന്റെ പുറത്തും പരിമിതിക്കുമിടയില് മാറുകയയിരുന്നു.പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു അസോസിയേറ്റിനെ വെയ്ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടില്‍ വെച്ച് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് നടന്നിരുന്നു. അതില്‍ എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല.