മലർവാടി ആർട്സ് ക്ലബ്ബിൽ നടനായി എത്തി ലവ് ആക്ഷൻ ഡ്രാമയിലൂടെ നിർമ്മാതാവായ താരമാണ് അജുവർഗീസ്. താരത്തിന് നാല് മക്കളാണുള്ളത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനും ജനിച്ചു. ഇവർക്ക് മൂന്ന് വയസ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്.
ഇപ്പോൾ തന്റെ ആദ്യത്തെയും അവസാനത്തെയും ആയ ശയനപ്രദക്ഷിണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ബിജു മേനോൻ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തിൽ മുല്ലക്കര ഗ്രാമത്തിൽ ഹൗസ് ബോട്ടുകൾ കൊണ്ട് ബിസിനസ് കെട്ടിപ്പടുത്ത നിഷ്കളങ്കനായ, പ്രമാണി കുഞ്ഞുമോൻ പുത്തൻപുരയ്ക്കലിനെ മനോഹരമായി അജു കൈകാര്യം ചെയ്തിരുന്നു. ആ സിനിമയുടെ ചിത്രീകരണം നടന്ന ഒരു രസകരമായ സംഭവം ആണ് അദ്ദേഹം പങ്കുവെക്കുന്നത്. സിനിമക്കിടെ ഒരു ശയന പ്രദക്ഷിണത്തിന് ‘ആക്ഷൻ’ പറയുന്നതും അജു പ്രദക്ഷിണം ആരംഭിക്കുന്നു.
എന്നാൽ അധികം തിരിയുന്നതിനും മുൻപേ ഒരു ട്വിസ്റ്റ് കടന്നു വരുന്നതുമാണ് സംഭവം. ‘ എന്റെ ആദ്യത്തെയും അവസാനത്തെയൂം ശയനപ്രദക്ഷിണ ശ്രമം എന്നാണു താരം വീഡിയോയ്ക്ക് നല്കിയ കുറിപ്പ്. ശയന പ്രദക്ഷിണം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുണ്ടിന് സ്ഥാനചലനം ഉണ്ടാവുകയും കൂടെ നിന്ന് അയാൾ സമയോചിതമായി പ്രവർത്തിച്ചത് കൊണ്ട് ചിത്രത്തിന്റെ ക്ലൈമാക്സ് മാറാതിരിക്കുകയും ചെയ്തു എന്നാണ് അജുവർഗീസ് പറയുന്നത്. നിരവധി വ്യക്തികൾ ആണ് ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടുകൊണ്ട് എത്തിയിരിക്കുന്നത്.